Spread the love

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ കമ്പിവടി കൊണ്ടും ബിയര്‍ കുപ്പി കൊണ്ടും ദേഹോപദ്രവം ഏല്‍പ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

ആര്‍പ്പൂക്കര വില്ലേജ് അങ്ങാടിപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജോ കെ ബേബി (25), ആലപ്പുഴ എണ്ണക്കാട് വില്ലേജില്‍ ഗ്രാമം കരയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാഗത്ത് ചെങ്കിലാത്ത് പടീറ്റതില്‍ വീട്ടില്‍ ശ്രീകുമാര്‍ (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.