മലയാള സിനിമയില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമാണ് നടി മായാ വിശ്വനാഥ്. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തിരുവനന്തപുരം സ്വദേശിനിയായ മായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ താരം ആരംഭിച്ചത്. ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ താൻ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ചും മായ മനസ് തുറക്കുകയാണ്.
ആർക്കാണ് ഞാൻ വിവാഹം കഴിക്കാത്തതിൽ പ്രശ്നം. താൻ പറയാത്ത കാര്യങ്ങൾ പോലും ചില ഓൺലൈൻ മീഡിയകൾ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നും നടി പറയുന്നു .
വാക്കുകളിങ്ങനെ
കാര്യങ്ങൾ പോലും ചില ഓൺലൈൻ മീഡിയകൾ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. ഞാൻ ഇതുവരെ പോട്ടെയെന്ന് വെച്ചു. എന്നാൽ ഇനി ഞാൻ നിയമപരമായി നീങ്ങും. ഞാൻ ചില ഓൺലൈൻ മീഡിയകളോട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അതിൽ ഞാൻ പറയാത്തത് ഒക്കെ കൂട്ടിച്ചേർത്ത് സ്റ്റേറ്റ്മെന്റ് കൊടുത്തവർ പോലും കണ്ടന്റ് പബ്ലിഷ് ചെയ്യുന്നതിന് മുൻപേയാണ് ഇവർ ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്.
വദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ?. അതോ വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകവും ബോധവും നശിച്ച് പോയതാണോ?. എല്ലായിടത്തും ചിരിച്ചുകൊണ്ടാണ് പരമാവധി നിൽക്കാറുള്ളത്.
ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം. എന്റെ കുടുംബത്തിന് കുഴപ്പങ്ങളൊന്നുമില്ല, എന്റെ സുഹൃത്തുക്കൾക്കില്ല. പിന്നെ ആർക്കാണ് കുഴപ്പം?. ഞാൻ ചെറുപ്പം മുതൽ സ്വയം അധ്വാനിച്ചാണ് ജീവിക്കുന്നത്. ഇതുവരെയും ആരുടെ മുന്നിലും ഞാൻ കൈ നീട്ടിയിട്ടില്ല. നടിയായതുകൊണ്ട് എന്തും പറയാമെന്നാണോ നിങ്ങള്യൊക്കെ വിചാരം?.
ഞാൻ നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ വന്ന് ചിലവ് ചോദിച്ചിട്ടുണ്ടോ. ചെറുപ്പം മുതൽ തന്നെ സ്വയം അധ്വാനിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ആരുടെ മുന്നിലും ഞാൻ ഇതുവരെ കൈ നീട്ടിയിട്ടില്ല.
കല്യാണത്തെ കുറിച്ച് ഞാൻ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന പല കാര്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ സുഹൃത്തുക്കളാണ് എനിക്ക് അയച്ച് തന്നത്. അവർക്ക് കമന്റ്സ് കണ്ടിട്ട് വിഷമം തോന്നിയിട്ട് എന്നോട് പറഞ്ഞു.