Spread the love

മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ കുഞ്ഞാറ്റ. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രത്തിന്റെ ലോഞ്ചിനെത്തിയ മനോജ് കെ ജയൻ മുൻഭാര്യ ഉർവശിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മനോജ് കെ ജയന്റെ വാക്കുകളിങ്ങനെ

“പഠിത്തമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് തനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് കുഞ്ഞാറ്റ പറയുന്നത്. അതും അക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, കൂട്ടുകാരി കൂടിയാണ്. എന്നാൽ അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു, അപ്പോഴാണ് അച്ഛാ, എനിക്ക് സിനിമ ഇഷ്ടമാണ്, അഭിനയിക്കണമെന്നുണ്ട് എന്ന് കുഞ്ഞാറ്റ പറയുന്നത്,” .

” ഞാന്‍ ആദ്യം പറഞ്ഞത് അമ്മയെ അറിയിക്കണം എന്നാണ്. അതിന് വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല. ഉര്‍വശിയോട് പോയി കാര്യം പറയണം. അവരുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. കാരണം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വേഴ്‌സറ്റാലിറ്റിയുള്ള നടിയാണ് അവര്‍. അങ്ങനുള്ള ഒരാളുടെ മകളാണ്. അനുഗ്രഹം വാങ്ങിക്കണം എന്ന് പറഞ്ഞ് ഞാന്‍ വിട്ടു. ഞാന്‍ കുറച്ച് ഇമോഷണല്‍ ആണ്. മകളുടെ കാര്യം വരുമ്പോള്‍ ഞാന്‍ അങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടെ അനുഗ്രഹിച്ചു

“എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ചത്. മോൾക്ക് നല്ലൊരു റോളുണ്ട്, നല്ല പ്രൊഡക്ഷനാണ് എന്നൊക്കെ പറഞ്ഞു. ചേട്ടനൊന്നു കഥ കേൾക്കാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ആദ്യം ഉർവശിയെ ആണ് കഥ കേൾപ്പിക്കേണ്ടത്. അവരാണ് അതു തീരുമാനിക്കേണ്ടത്. ഫീമെയ്ൽ ആർട്ടിസ്റ്റാണ്. അവരുടെയത്രയും എക്സ്പീരിയൻസ് ഫീമെയ്ൽ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ചു കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനു ശേഷമാണ് ഞാൻ കഥ കേട്ടത്.”

” ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോൾക്ക് ടൈറ്റിൽ റോൾ തന്നെ കിട്ടിയിരിക്കുകയാണ്. ദൈവഭാഗ്യമാണത്, അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിൽ വരണമെന്ന്.”

അതേസമയം ഉർവശിയെ കുറിച്ച് പറയുമ്പോൾ മനോജ് കെ ജയന്റെ ശബ്ദം ഇടറുന്നതും വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നതും കാണാം.