മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. താരം സോഷ്യൽ മീഡിയയിലും സജീവമാണ്.അടുത്തിടെയിറങ്ങിയ സിനിമകളിലെ മഞ്ജു പിള്ളയുടെ അഭിനയം ഏറെ ചർച്ചയായിരുന്നു. മഞ്ജു പിള്ള ഹോം എന്ന സിനിമയിൽ അവതരിപ്പിച്ച വേഷത്തിന് വളരെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോഴിതാ സുജിത്തുമായിട്ടുള്ള ഡിവോഴ്‌സിനെ കുറിച്ച് ഇതുവരെ തുറന്ന് സംസാരിക്കാത്തത് അതൊക്കെ വളച്ചൊടിക്കപ്പെടുന്നത് കൊണ്ടാണെന്നാണ് പപറയുന്ന താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ഞാനൊരു സെലിബ്രിറ്റി ആയത് കൊണ്ട് പ്രൊഫഷണല്‍ ലൈഫ് നാട്ടുകാരുടേതാണ്. എന്നാൽ പേഴ്‌സണല്‍ ലൈഫ് അത് എന്റേത് മാത്രമാണ്. അത് പന്താടാന്‍ ഞാന്‍ തയ്യാറല്ല.
ഞങ്ങള്‍ രണ്ടാളും രണ്ട് വ്യക്തിത്വങ്ങളാണ്. എനിക്കും സുജിത്തിനും ഞങ്ങള്‍ രണ്ട് പേരുടെ വീട്ടുകാര്‍ക്കും യാതൊരു കുഴപ്പങ്ങളുമില്ല. ഇപ്പോഴും ഞങ്ങള്‍ തമ്മിൽ നല്ല കോണ്ടാക്ടുണ്ട്. അച്ഛനും അമ്മയും വന്നപ്പോള്‍ സുജിത്തിന്റെ ഫ്‌ളാറ്റില്‍ പോയി ഞാൻ കണ്ടിരുന്നു. ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരില്‍ കാണുകയുമൊക്കെ ചെയ്യുന്നവരാണ് ഞങ്ങള്‍. അങ്ങനെ സൗഹൃദത്തോട് മുന്നോട്ട് പോകുന്നു എന്നതാണ് വലിയ കാര്യം. ഞങ്ങള്‍ രണ്ടാളെയും ഒരുമിച്ച് നിര്‍ത്തുന്നത് മകളാണ്.
എനിക്കും അദ്ദേഹത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു ഡിവോഴ്‌സ്. അതെന്ത് കൊണ്ടും നല്ലതല്ലേ? ഡിവോഴ്‌സ് എന്നത് കോംപ്ലിക്കേഷനാണെന്ന് പലരും പറയുന്നത് വെറുതേയാണ്. എങ്ങനെ ഇത് സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങള്‍ക്ക് അതിന് സാധിച്ചില്ലേ? നാളെ ഒരു സ്ഥലത്ത് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതിന് ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
സുജിത്തിന്റെ സഹോദരന്‍ മരിച്ച സമയത്ത് ഞാൻ മുഴുവന്‍ സമയത്തും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തയോ ഇവിടേക്ക് മഞ്ജുവും മകളും വരുമോ എന്നൊക്കെ ആണ്. ചിലപ്പോള്‍ ചിരിയൊക്കെ വരുമെങ്കിലും ഇതൊക്കെ എന്ത് തരം അവസ്ഥയാണെന്ന് ചോദിച്ചാല്‍ മനസിലാവില്ലെന്നാണ് നടി പറയുന്നത്.