Spread the love

കോട്ടയം : കോട്ടയം മണർകാട് രാജ് റീജന്റ് ബാറിന്റെ പാർക്കിങ്ങിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാന്തറപ്പറമ്പിൽ എം.ബി. മഹേഷ്‌ (46) ആണ്‌ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

ബാറിൽ നിന്നും ഇറങ്ങിയ മഹേഷ് കാറിനുള്ളിലേക്ക് കയറിയിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരുകയോ കാർ മുന്നോട്ട് എടുക്കുകയോ ചെയാതിരുന്നതോടെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഹൃദയാഘാദമാണെന്നാണ് നിഗമമം.

വിവരം അറിയിച്ചതിനെ തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് കാറിൽ നിന്നും പുറത്തെടുത്ത് മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.