Spread the love

തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘പൊന്നി’ എന്ന നോവലിനെ ആധാരമാക്കി ‘പൊന്നി: നോവലും സിനിമയും’ എന്ന വിഷയത്തിൽ ലേഖനങ്ങൾക്കായി നടത്തിയ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സി. റഹിം ജൂറി ചെയർമാനായ കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച ലേഖനങ്ങൾക്കുള്ള മൂന്ന് സമ്മാനങ്ങളാണ് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പ്രഖ്യാപിച്ചത്. ജോൺ തോമസ്, ശോഭാ രാജ്മോഹൻ, ഫൗണ്ടേഷൻ സെക്രട്ടറിയായ പി. ആർ. ശ്രീകുമാർ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം സമ്മാനം:
ഡോ. അനിൽകുമാർ. കെ. എസ്, നേമം, തിരുവനന്തപുരം.

രണ്ടാം സമ്മാനം:
അജയ് നാരായണൻ,
ചങ്ങമ്പുഴ നഗർ, എറണാകുളം.

മൂന്നാം സമ്മാനം:
ബിന്ദു ടിജി.
കാലിഫോർണിയ (തൃശൂർ സ്വദേശി)

മലയാറ്റൂരിന്റെ തൊണ്ണൂറ്റിയെട്ടാമത് ജന്മവാർഷികദിനമായ 2025 മേയ് 30ന് തിരുവനന്തപുരത്ത് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നത്തിൽ മികച്ച സാഹിത്യകൃതിക്കുള്ള മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് സമ്മാനിക്കുന്ന അവസരത്തിൽ ലേഖന മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും നൽകുന്നതാണ്.