Spread the love

കാർഡിഫ് : യുകെയിലെ വെയിൽസിൽ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കര പൂയപ്പള്ളി സ്വദേശിയായ ബോബി ജെയിംസ് (57) ആണ് അന്തരിച്ചത്. മിഡ്‌ വെയിൽസിലെ അബര്യസ്റ്റ്വിത്തിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. രണ്ടര വർഷം മുൻപാണ് യുകെയിൽ എത്തുന്നത്. രണ്ട് വർഷമായി രോഗവസ്ഥയിലായിരുന്നുവെങ്കിലും ദിവസങ്ങൾക്ക് മുൻപാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്.