മാഞ്ചസ്റ്റര്‍: യുകെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നഴ്‌സായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിന്‍ സെബാസ്റ്റ്യന്‍ (40) ആണ് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.malayali nurse died in uk
ജെബിന്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നാലു വര്‍ഷം മുമ്പാണ് ജെബിന്‍ യുകെയിലെത്തുന്നത്.
ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസ്സും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസ്സും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിക്ക് പോയിരുന്നില്ല. സംസ്‌കാരം പിന്നീട്.