Spread the love

മാന്‍ഹോളില്‍വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാ ളി നഴ്‌സ് മരിച്ചു. കങ്ങഴ എരുമ ത്തല കമലാലയത്തില്‍ വിജയ കുമാറിന്റെയും ഓമനയുടെയും മകള്‍ ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. മസനയില്‍ ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സായിരുന്നു. കഴിഞ്ഞ 13-ന് രാത്രിയിലായിരുന്നു അപകടം.താമസസ്ഥലത്തുനിന്നും മാലിന്യം കളയാനായി പോകുമ്പോള്‍ കാല്‍തെന്നി മാന്‍ഹോളില്‍ വീഴുകയായിരുന്നു.

ഉടന്‍ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഞായറാ ഴ്ച ഒന്നരയോടെ മരിച്ചു. പത്തുമാസം മുന്‍പാണ് ലക്ഷ്മി ഇവിടെ ജോലിക്കായി എത്തിയത്. ഭര്‍ത്താവ്: ദിനുരാജ്. മകള്‍: നിള. സംസ്‌കാരം പിന്നീട്.