കോട്ടയം: മലങ്കര കത്തോലിക്കാ സഭയും എൻഎസ്എസു മായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണുള്ളത്.
കൈ പിടി അരി പിരിച്ചാണ് നായർ സർവീസ് സൊസെറ്റി എന്ന മഹത് പ്രസ്ഥാനം മന്നത്ത് പത്മനാഭൻ കെട്ടിപ്പെടുത്തത്.പെരുന്നയിലെ തറവാടിന് മുന്നിൽ കൊളുത്തിയ നിലവിളക്കിനെ സാക്ഷിയാക്കി സമുഹ നന്മയ്ക്കും, ആത്മാഭിമാനത്തിനും വേണ്ടി പ്രവർത്തിക്കാൻ എടുത്ത പ്രതിജ്ഞ എൻ.എസ്സ്. എസ്സ് എന്ന മഹാ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലയായി.
മലങ്കര സഭയുടെ പുനരൈക്യത്തിന് നേതൃത്വം നൽകിയ മാർ ഇവാനിയോസ് നേരിടേണ്ടി വന്ന അഗ്നി പരീക്ഷകളാണ് മലങ്കര കത്തോലിക്ക സഭയുടെ ഉയർച്ചക്കും, വളർച്ചക്കും കാരണമായത്.
ചങ്ങനാശ്ശേരിയും, റാന്നിക്കടുത്ത മുണ്ടൻ മലയും, അങ്ങനെ കേരള സമുഹത്തിലെ വലിയ പരിവർത്തനങ്ങൾക്ക്, മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പ്രസ്ഥാനങ്ങൾക്ക് ഈറ്റില്ലമായി.
നായർ സർവീസ് സൊസെറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ട് എടുക്കുമ്പോഴാണ് മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കുറിലോസ് അദ്ദേഹത്തെ തേടിയെത്തിയത്.
കർദിനാൾ ക്ലീമിസ് ബാവായുടെ അസാന്നിദ്ധ്യത്തിൽ, അദ്ദേഹത്തെ പ്രതിനിധാനം ചെയ്ത് എത്തിയ കുറിലോസ് തിരുമേനിയെ സ്നേഹത്തോടെ സുകുമാരൻനായരും മകൾ എൻ.എസ്. എസ് ഹിന്ദു കോളേജ് റിട്ട. പ്രിൻസിപ്പൾ സുജാതയും സ്വീകരിച്ചു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സമുഹ നന്മയ്ക്കും, മത സൗഹാർദ്ദത്തിനും നൽകുന്ന സംഭാവനകൾ തിരുമേനി ആവർത്തിച്ചു പറഞ്ഞു.അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സർവ്വേശ്വരനോട് പ്രാർത്ഥിച്ച് മടങ്ങി.
കലഹ പുക്കൾക്കിടയിൽ സൗഹൃദത്തിന്റെയും, സമാധാനത്തിന്റെയും ഇത്തരം ചേർത്ത് പിടിക്കലാണ് നമ്മുടെ കാലഘട്ടത്തിന്റെ സമുഹത്തിന്റെ ആവശ്യം.