Spread the love

കൊച്ചിയില്‍ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ 16 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരിക്കേറ്റു. ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.

അതേ സമയം കോടതിക്ക്് മുന്നില്‍ വെച്ച് വിദ്യാര്‍ഥിനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പൊലീസുകാര്‍ക്കും പരിക്കേറ്റു. പോലീസിന് മുന്നില്‍ വെച്ച് പോലും ഇരു കൂട്ടരും ഏറ്റുമുട്ടി.