അനിൽ പുളിക്കൽ
അയർലണ്ടിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ക്രാന്തി മെയ് ദിനം 2025 ആഘോഷിച്ചു.
അതി മനോഹരമായ കനോല പുഷ്‌പ പാടങ്ങൾക്ക് പ്രശസ്തമായ അയർലണ്ടിലെ കിൽകെനി എന്ന ഉൾനാടൻ പട്ടണത്തിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മെയ് ദിന സന്ദേശം നൽകി.
അയൽ രാജ്യമായ യു കെ യിലെ പ്രവാസി മലയാളി സംഘടനയായ കൈരളി യു കെ യെ പ്രതിനിധീകരച്ച് കുര്യൻ ജേക്കബ് ചടങ്ങിൽ പങ്കെടുത്തു
സമ്മേളനത്തിൽ അയർലണ്ടിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നീ ഇന്ത്യൻ പ്രതിഭകളെ ക്രാന്തി അയർലണ്ട് ആദരിച്ചു. മന്ത്രി എം. ബി രാജേഷ് പ്രതിഭകൾക്ക് മൊമെന്റോകൾ നൽകി. ഇവരുടെ കഠിനാദ്ധ്വാനവും സമർപ്പണവും അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഗസൽ ഗായകൻ അലോഷി ആഡംസിന്റെ ഗംഭീര സംഗീത പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു
അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും എത്തിയ നൂറുകണക്കിന് പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു.