Spread the love

കോഴിക്കോട് : കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ക്രാഷ് ടെന്‍ഡര്‍ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. അണയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ സ്ഥിതി ഗുരുതരമായ സാഹചര്യമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നിരിക്കുകയാണ്. തീപിടിത്തം ഉണ്ടായിട്ട് രണ്ട് മണിക്കൂറിലേക്ക് അടുക്കുകയാണ്.

ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം.