കൊച്ചി: പ്രശസ്ത ഗ്രന്ഥകാരനും പരിഭാഷകനും അധ്യാപകനുമായ കിരൺ ജിത്ത് യു ശർമ്മ രചിച്ച കൊട്ടിയൂർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം 15ന് കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എൻ.കെ ബൈജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ് കമ്മറ്റി ചെയർമാൻ ജനാർദ്ദനൻ ചടങ്ങ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ഭരണസമിതിയംഗം ടി.എൻ കെ ശശീന്ദ്രൻ,
കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്ക് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിക്കും.
ഡോ. സുകൃത് സോന, ഗ്രന്ഥകാരൻ കിരൺ ജിത്ത് യു ശർമ, രാഹുലൻ പി, എൻ പ്രശാന്ത് , കെ ഗോകുൽ എന്നിവർ പ്രസംഗിക്കും.
പുസ്തകം ആവശ്യമുള്ളവർ 9496042416 ഫോൺ നമ്പരിൽ വിളിക്കുക.