Spread the love

ലണ്ടന്‍: മക്കളെ കാണാനായി നാട്ടില്‍ നിന്ന് ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.

മകനോടും കുടുംബത്തോടൊപ്പം ഓള്‍ദം സിറ്റി സെന്ററില്‍ ഷോപ്പിംഗിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റോയല്‍ ഓള്‍ദം ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും