ലണ്ടൻ : മലയാളി യുവതി ലണ്ടനിൽ മരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ (ജോർജ്) ഭാര്യ നിത്യ മേരി വർഗീസ് (31) ആണ് മരിച്ചത്.
നിത്യ നാട്ടിൽ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇന്നലെ പുലർച്ചെ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം പിന്നീട്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്.