ലണ്ടൻ/കോട്ടയം : യുകെയിൽ മലയാളി യുവാവ് ബ്രെയിൻ ട്യൂമറിനെ തുടർന്നുള്ള ചികിത്സയിലിരിക്കെ അന്തരിച്ചു. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ കോട്ടയം സ്വദേശി തയ്യിൽ തങ്കച്ചൻ, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചൻ (35) ആണ് അന്തരിച്ചത്. രണ്ടു വർഷമായി ചികിത്സയിലായിരുന്നു. റെഡ്ഡിങിൽ വെച്ചായിരുന്നു അന്ത്യം.
റെഡ്ഡിങിൽ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. അഞ്ചു വയസ്സുള്ള ജെയ്ഡൻ ഏക മകനാണ്. ആശിഷിന്റെ സഹോദരി ആഷ്ലി അയർലൻഡിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. കലാ കായിക മേഖലകളിൽ നിറഞ്ഞുനിന്ന ആശിഷ് ഒരു നല്ല ഡാൻസറും കൊറിയോഗ്രാഫറും ആയിരുന്നു. സ്വകാര്യ ടിവി ചാനലുകളുടെ ഡാൻസ് ഷോകളിൽ പങ്കെടുത്തിരുന്നു. സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.