ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്.khalistani supporters try to attack s jaishankar in london
എസ് ജയ്ശങ്കറിൻ്റെ കാറിന് നേരെ അജ്ഞാതനായ ഒരാൾ പാഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത് അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശന ലക്ഷ്യം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണത്തിൽ അടക്കം ചർച്ച നടക്കും.