Spread the love

കോട്ടയം: സംസ്ഥാനത്ത് പുതിയ വിദ്യാലയവര്‍ഷം പിറക്കുന്നു. സംസ്ഥാന തല പ്രവേശനോത്സവം ഇന്നു മുതല്‍ ഒരാഴ്ച്ചയാണ്.

പുതിയ കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്ന സ്‌കൂളുകള്‍ പഠനം തുടരുന്ന കുട്ടികളുടെ സമാഗമത്തിനും വഴിയൊരുക്കും.

മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍ പ്രവശനോത്സവം ഇല്ല. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും തുറക്കില്ല. കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.