മലപ്പുറം: തീരദേശത്ത് അധിവസിക്കുന്ന സാധാരണക്കാരും പാവങ്ങളുമായ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ. യൂത്ത് ഫ്രണ്ട് നയിക്കുന്ന തീരദേശ സംരക്ഷണയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ നൽകിയ വിവിധ സ്വീകരണ സമ്മേളനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മത്സ്യതൊഴിലാളികൾ സാധാരണക്കാരായ ആളുകളാണ്. അവരാണ് കേരളത്തിന്റെ സൈന്യം. പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും അവർ നാടിന് വേണ്ടി നിന്നിട്ടുണ്ട്. പ്രളയകാലത്ത് കേരളത്തെ കാത്ത ഇവർ തന്നെയാണ് കേരളത്തിന്റെ തീരത്ത് സൈന്യത്തിന് സമാനമായി കാവൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ കടലുണ്ടിയിൽ നടന്ന ജില്ലാതല സ്വീകരണ യോഗത്തിൽ കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് എഡ്വിൻ തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജോണി പുല്ലന്താനി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ യോഗങ്ങളിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജ് കെ ചാക്കോ, കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ഷിബു തോമസ്, അഡ്വ. ശരത് ജോസ്, ഭാരവാഹികളായ അഡ്വ. ജയ്സൺ തോമസ്, തേജസ് മാത്യു കറുകയിൽ, ബഷീർ കൂർമത്, നിസാർ കൂമണ്ണാ, മുഹമ്മദ് നഹ, സുലൈമാൻ, കെ പി എ നസീർ, ഷിബു ചാക്കോ, ജോഷ്വ രാജു, ബിജോ പി ബാബു, ജെസ്സൽ വർഗീസ്, ഷിനോ വി,നിഖിൽ പരമേശ്വരൻ,സുമേഷ് ജോസഫ്, സുരേഷ് കുമാർ, മുനീർ ഉള്ളണം തുടങ്ങിയവർ പ്രസംഗിച്ചു.