കാസർഗോഡ് : 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. അന്വേഷണത്തിൽ വെല്ലുവിളി ആകുന്നത് ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ്. മൃതദേഹങ്ങൾ മമ്മിഫൈഡ് അവസ്ഥയിലായതിനാൽ പോസ്റ്റ്‌മോർട്ടത്തിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.
15 കാരിയേയും 42 കാരനേയും പൈവളിഗയിലെ വീടിന് സമീപത്ത് ഈ മാസം 9 നാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു ഇരുവരുടെയും ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. 45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയില്‍ താഴെയായിരുന്നു. സമാനമായിരുന്നു 42 വയസുകാരന്റെയും അവസ്ഥ. ആന്തരികാവയവങ്ങളെല്ലാം ചുരുങ്ങിപ്പോയതിനാല്‍ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.