Spread the love

കോട്ടയം  : ഇന്തൃയിലെ കോടതികളിൽ തീർപ്പാകാതെ കേസുകൾ കെട്ടികിടക്കുന്നത് ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന്റെ കാരൃക്ഷമതയെ ബാധിക്കുമെന്ന് ക്രേംബിഡ്ജ് മേയർ ബൈജു തിട്ടാല അഭിപ്രായപ്പെട്ടു. കേസുകളിൽ അകപ്പെട്ടവർ വിചാരണയില്ലാതെ ദീർഘകാലം ജയിലുകളിലും പുറത്തും കുറ്റാരോപിതരായി കഴിയുന്ന പ്രവണതക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ ക്രിമിനൽ നിയമത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ മുഖൃപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജോർജ് ജോസഫ് അധൃക്ഷത വഹിച്ച സെമിനാറിൽ പ്രൊഫ. വൈ മാതൃ, വൈസ് പ്രിൻസിപ്പാൾ ഡോ. ജെയ്സി കരിങ്ങാട്ടിൽ ബർസർ കോശി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.