Spread the love

 

കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ത​ഗ് ലൈഫിലെ ​ഗാനങ്ങൾ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സായ് റാം കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിലാണ് ഗാനങ്ങൾ റിലീസ് ചെയ്തത്.എ ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനോടകം തന്നെ മിക്ക ഗാനങ്ങളും ട്രെൻഡ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ശ്രുതി ഹസൻ ആലപിച്ച വിൻവിളി നായകാ.. എന്ന ​ഗാനം ഇപ്പോൾ തരംഗമാണ്.

താരനിബിഢമായ ചടങ്ങിൽ കമൽ ഹാസൻ മലയാളികളുടെ പ്രിയ താരം ജോജുവിന്റെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു “ജോജു ആരെന്നു എനിക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് ഇരട്ട കാണാൻ സാധിച്ചത്. ഞാൻ ഏകദേശം മുപ്പതു സിനിമകളിൽ ഡബിൾ റോൾ ചെയ്തിട്ടുണ്ട്. എന്നാലും തുടക്കത്തിൽ തന്നെ ഇങ്ങനെ രണ്ടു കഥാപാത്രങ്ങൾ ഒരേ പോലീസ് സ്റ്റേഷനിൽ തന്നെ ഇരട്ടകൾ കാണുമ്പോൾ തന്നെ മനസ്സിലാക്കണം ഇത് ഏതു സഹോദരൻ ആണെന്ന് ഉള്ളത്. ജോജു എന്നെ അസൂയപെടുത്തിയ ഒരു നടൻ ആണ്. അഭിനയിക്കണം എന്ന് വിചാരിക്കുന്ന ആളെ പോലും എതിരാളി ആയി കാണുന്ന ഒരാളാണ് ഞാൻ പക്ഷെ വരവേൽക്കേണ്ടതും എന്റെ കടമ ആണെന്ന് ഞാൻ വിശ്വസിക്കുന്നു “. പ്രസ്തുത വാക്കുകൾക്ക് “കല എന്നെ അഭിനന്ദിക്കുന്നു” എന്ന തലകെട്ടിൽ സിനിമാ ജീവിതത്തിലെ യാത്രയിൽ ഈ നിമിഷം ഏറ്റവും വലുത് എന്ന് സൂചിപ്പിക്കുന്ന വാക്കുകൾ ജോജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

തഗ് ലൈഫ് ജൂൺ 5ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിൽ സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്‌ തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യുഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.

മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ ആർ റഹ്മാനും, എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.പി ആർ ഓ : പ്രതീഷ് ശേഖർ.