കൊച്ചി: തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരി കല്യാണിയെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി അമ്മ സന്ധ്യ. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഇവരുടെ ഭര്‍ത്താവ് സുഭാഷ്. അമ്മയായ സന്ധ്യ ഇതിനു മുൻപും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് പറഞ്ഞു. “അവളുടെ വീട്ടില്‍വെച്ച് ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന് അവളുടെ വീട്ടുകാര്‍തന്നെ മുന്‍പ് പറഞ്ഞിരുന്നു. കുട്ടിയുടെ തലയ്ക്കും നെഞ്ചിലും അടിച്ചിരുന്നതായും പറയുന്നു.
അതേസമയം ‘അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്യും.