Spread the love

കോയമ്പത്തൂർ : കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ ആയി. പാസ്റ്റർ ജോൺ ജെബരാജ് (37) ആണ് അറസ്റ്റിലായത്.

മൂന്നാറിലെത്തിയാണ് ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നതാണ് കേസ്. ജോൺ ജെബരാജിനെതിരെ തമിഴ്നാട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മേയിൽ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിക്കിടെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളിൽ ഒരാൾ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മദ്രാസ് ഹൈക്കോടതിയിൽ ജോൺ ജെബരാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയത്.

അതേസമയം ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി.