കാഞ്ഞിരപ്പള്ളി : ഇഫ്താർ വിരുന്നുകൾ റമളാൻ മാസത്തിലെ പ്രധാനപ്പെട്ട സാമൂഹിക മത പരിപാടിയാണെങ്കിലും വിശ്വാസികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ ഇഫ്താറുകൾ സഹായകമാണെന്നും ലഹരി പോലുള്ള അപകടകരമായ വസ്തുക്കൾ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുന്നതിന് ഒരുമയോടെ പ്രവർത്തിക്കാൻ സർവ്വരും ഒന്നിക്കണമെന്നും കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഐഎസ്എം സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ഐഎസ്എം ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ഉദ്ഘാടനം ചെയ്തു.
ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം ആമുഖഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. പി. ജീരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിജോ വളാന്തറ, അഡ്വ. പി.എ ഷമീർ, അഡ്വ. സുനിൽ തേനംമാക്കൽ, കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഐ. നജീബ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. മാഹിൻ, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, ഇടക്കുന്നം വില്ലേജ് ഓഫീസർ സിജിമോൻ, കെ.എൻ.എം. ജില്ലാ സെക്രട്ടറി ടി.എ അബ്ദുൽ ജബ്ബാർ, യൂത്ത് ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി അമീർ ചേനപ്പാടി, മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ടി.എ ഷിഹാബുദ്ദീൻ, ഷാജി പാടിക്കൽ, അഡ്വ. പി.എ.നൗഷാദ്, തഹസീൽദാർ അനൂപ്. എ. ലത്തീഫ്, പി.എ ഷാഹുൽ ഹമീദ്, നൗഷാദ് ബംഗ്ലാവ്പറമ്പിൽ, പി.എ ഇബ്രാഹിംകുട്ടി, തൗഫീഖ് കെ. ബഷീർ, നാസർ കോട്ടവാതുക്കൽ, നജീബ് കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു.