Spread the love

പാലാ: പുളിമൂട്ടില്‍ സില്‍ക്കിന് മുന്‍വശത്തെ അനധികൃത വാഹന പാര്‍ക്കിംഗ് ഗതാഗതകുരുക്കിന് കാരണമാകുന്നു.
കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സ്ഥലം പോലും നല്‍കാതെയാണ് വാഹനപാര്‍ക്കിംഗ്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ജീവന്‍ ഭയന്നുവേണം ഇതുവഴി കടന്നുപോകാനെന്നാണ് കാല്‍നടയാത്രക്കാര്‍ പറയുന്നത്.
അടക്കും ചിട്ടയുമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഇവിടെ മിക്കസമയത്തും ഗതാഗത കുരുക്കാണ്.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സുഗമമായി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാനോ സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിപ്പോകാനോ സാധിക്കുന്നില്ല.
പാലാ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്.