Spread the love

തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് മന്ത്രി സഭയുടെ ശുപാര്‍ശമാത്രം അടിസ്ഥാനമാക്കി നല്‍കുന്നതിനോട് വിയോജിച്ച് രാജ്ഭവന്‍. ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുന്നതിന് 12 ഇന മാര്‍ഗ രേഖ രാജ്ഭവന്‍ തയ്യാറാക്കി. ശിക്ഷയിളവിനായി സര്‍ക്കാര്‍ നല്‍കിയ അഞ്ചു പേരുടെ ഫയലുകളും രാജ്ഭവന്‍ തിരിച്ചയക്കുകയും ചെയ്തു. കാരണവര്‍ വധ ക്കേസിലെ പ്രതി ഷെറിന്റെ മോചനഫ യലും ഇതില്‍പ്പെടും. രാജ്ഭവന്‍ നിര്‍ദേശിച്ച മാതൃകയില്‍ ഇവരുടെ ശുപാര്‍ശ വീണ്ടും സര്‍ക്കാര്‍ നല്‍കേണ്ടിവരും.ശിക്ഷയിളവുനല്‍കേണ്ട പ്രതി ചെയ്ത കുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയള വില്‍ എത്രവട്ടം പരോള്‍ ലഭിച്ചെന്നതി ന്റെ വിശദാംശങ്ങള്‍, ജയിലിലെ പെരുമാ റ്റവുംമറ്റും പരിശോധിച്ച ജയില്‍ ഉപദേശം ഇവ വേണം.ഷെറിന്റെഉള്‍പ്പെടെയുള്ള ഫയലുകള്‍ തിരിച്ചയച്ചു.സാധാരണനിലയില്‍ മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ശിക്ഷയിളവിനുള്ള ശുപാര്‍ശ അംഗീകരിക്കുകയാണ് പതിവ്.

എന്നാല്‍, ജയിലില്‍ കുറ്റകൃത്യം ചെയ്തവര്‍ക്കുവരെ ഇളവിനായി ശുപാര്‍ശ ചെയ്ത സംഭവമുണ്ടായി. കാരണവര്‍ വധ ക്കേസില്‍ കൂടുതല്‍ പരോള്‍ ആനു കൂല്യം ലഭിച്ച ഷെറിന് ശിക്ഷയിളവിനാ യി മന്ത്രിസഭ ശുപാര്‍ശ ചെയ്തപ്പോള്‍ അവരെക്കാള്‍ കൂടുതല്‍ക്കാലം ജയില്‍ ശിക്ഷയനുഭവിച്ചവര്‍ക്ക് സമാന ആനു കൂല്യം ലഭിച്ചില്ല. ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് മാര്‍ഗരേഖയ്ക്ക് രാജ്ഭവന്‍ രൂപംനല്‍കിയത്.