തിരുവനന്തപുരം: കരട് മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രൈഡേയിലും ഇനി മുതല്‍ മദ്യം വിളമ്പാം. അതേസമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് മദ്യനയത്തിന് അംഗീകാരം നല്‍കിയത്.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രൈഡേയില്‍ മദ്യം നല്‍കാം. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്. എന്നാല്‍ മദ്യം നല്‍കുന്ന ചടങ്ങുകള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം.
അതേസമയം, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ 400 മീറ്റര്‍ എന്നതില്‍ മാറ്റമില്ല.