കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാസഹനത്തിനു മുന്‍പായി ശിഷ്യന്മാരോടൊന്നിച്ചുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ ലോകം ഇന്ന് പെസഹ ആചരിക്കുകയാണ്. നാളെ ദുഖ വെള്ളി.
ഇന്നു രാവിലെ ദേവാലയങ്ങളില്‍ പെസഹ തിരുക്കര്‍മങ്ങളോടനുബന്ധിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും കുര്‍ബാനയും ആരാധനയും നടത്തും. വൈകിട്ടാണ് വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ. നാളെ ദേവാലയങ്ങളില്‍ പീഡാനുഭവ തിരുക്കര്‍മങ്ങളും പീഡാനുഭവ വായന, കുരിശിന്റെ വഴി എന്നിവയും നടത്തും.