Spread the love

സ്വർണവില വീണ്ടും റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9015 രൂപയുമാണ് ഇന്നത്തെ വില. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് നിലവിലേത്. gold rate today

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം ഈ മാസം ആരംഭിച്ചപ്പോൾ ഏപ്രിൽ ഒന്നാം തിയതി പവന് 68,080 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണ വില. 21ദിവസത്തിനുള്ളിൽ പവന് 4040 രൂപ എന്ന ഞെട്ടിക്കുന്ന വില വർധനയിലേക്കാണ് എത്തിയത്.