ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയ്ഡ്. ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.
ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് റെയ്ഡ്.
മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്റെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്. അടുത്തിടെ റിലീസായ എമ്പുരാന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഒരുചിത്രം കൂടിയാണ്.