ലക്‌നൗ: വാരാണസിയില്‍ 19 വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ ഒരാഴ്ചയ്ക്കിടെ 22 പേരാണ് കൂട്ടബലാത്സംഗം ചെയ്തത്. സൂഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ആണ് യുവാക്കളുടെ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പ്രതികളില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്