കോട്ടയം: ബെല്‍സ്റ്റാര്‍ എന്ന പ്രൈവറ്റ് കമ്പനിയില്‍ നിന്നും 35000 രൂപ ലോണ്‍ എടുത്ത തുകയില്‍ കുടിശിഖ വരുത്തിയതിലുള്ള വിരോധം മൂലം പാറപ്പുറം സ്വദേശിയായ ആറാട്ടുകുന്നേല്‍ വീട്ടില്‍ സുരേഷ് കുമാര്‍ (52) എന്നയാളുടെ വീട്ടിലെത്തി കമ്പനിയുടെ ജീവനക്കാരായ പ്രതികള്‍ കുടിശിഖ വരുത്തിയത് ചോദ്യം ചെയ്തിരുന്നു.
രണ്ട് തവണയായി പതിനായിരം രൂപയായിരുന്നു കുടിശ്ശിക. ഇത് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ഒന്നാം പ്രതി നാട്ടകം വില്ലേജില്‍ പള്ളം പി ഒ യില്‍ നടുപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് ഐസക് മകന്‍ ജാക്‌സണ്‍ കെ മാര്‍ക്കോസ് (27) വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ ഒരു ആനയുടെ പ്രതിമയെടുത്ത് സുരേഷ് കുമാറിനെ അടിച്ചു. സുരേഷ്‌കുമാര്‍ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ ഹാജരാക്കി.