Spread the love

ഇടുക്കി : ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയായ സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയാതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല…(Toll free helpline number: 1056, 0471-2552056)