തിരുവനന്തപുരം:സിപിഎമ്മിന്റെ ആദ്യകാല നേതാവ്
കെ. അനിരുദ്ധന്റെ മകനും എ സമ്പത്ത് എംപിയുടെ സഹോദരനുമായ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ഇന്നലെയാണ് ചുമതലയേറ്റത്.
1965-ല്‍ അച്ഛന്‍ കെ. അനിരുദ്ധന്‍ ജയില്‍ വാസമനുഭവിക്കുമ്പോഴാണ് കസ്തൂരിയുടെ ജനനം.എന്‍ജിനിയിറിങ്ങിനു പഠി ക്കുന്ന സമയത്ത് കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സഹോദരന്‍ എ.സമ്പത്ത് അച്ഛന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടി നേതാവും എംപിയുമെല്ലാമായെങ്കിലും കസ്തൂരി പക്ഷേ മറ്റൊരു വഴി കണ്ടെത്തു കയായിരുന്നു.പഠനത്തിനും ജോലിക്കുമായി കേരളം വിട്ടു. കേരളത്തിനു പുറത്തെ ജീവിതമാണ് തന്റെ പുതിയ ചിന്തകള്‍ക്ക് വഴിതുറന്നതെന്ന് കസ്തൂരി പറയുന്നു.
മഹാരാഷ്ട്രയിലെ കമ്പനിയിലാണ് ജോലിചെയ്തത്. ദാരിദ്ര്യത്തിലാണെങ്കിലും ഭാരതീയസംസ്‌ക്കാരത്തിന്റെ ഭാഗമായ കുടുംബങ്ങ ളുടെ കെട്ടുറുപ്പും ബഹുമാനവുമല്ലാം അവിടെ കണ്ടു. കേരളത്തിലെ പുതുതലമുറ വഴിതെറ്റുകയാണ്. ഭാരതീയ ആദര്‍ശങ്ങള്‍ യുവതല മുറയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഹിന്ദു ഐക്യവേദി ഭാരവാഹിത്വം ഏറ്റെടുത്തതെന്നും കസ്തൂരി പറയുന്നു.
സ്ഥാനമേറ്റെടുത്ത വിവരം ആദ്യം അറിയിച്ചത് സഹോദരന്‍ എ. സമ്പത്തിനെയാണെന്നും കസ്തൂരി പറയുന്നു.മെക്കാനിക്കല്‍ എന്‍ജിനിയറായ കസ്തൂരി കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുകയാണ്. വര്‍ഷങ്ങളായി ശ്രീപദ്മനാഭ ഭക്തസമിതി അധ്യക്ഷനായും പ്രവര്‍ത്തിക്കുന്നു.
ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് പിണറായി സര്‍ക്കാരിന്റെ പ്രത്യേക ചുമതലയുമായി ഡല്‍ഹിയിലും സേവനം ചെയ്തു. പിന്നിടാണ് കെ.വി തോമസ് ആ പദവിയിലേക്ക് വന്നത്