കോട്ടയം: വൈക്കം പടിഞ്ഞാറെനടയിലെ ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ച അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി.
15-ന് രാത്രി ഒന്‍പതോടെയാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് എല്ലാവര്‍ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ ഇവര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
ഉദയനാപുരം സ്വദേശികളായ അര്‍ജുന്‍ സന്തോഷ് വടക്കേപള്ളത്ത്, അജയ് ദാസ് കളത്ര, എസ്. അഭിജിത്ത് വടക്കേപള്ളത്ത്, ആര്‍. ഹരിശങ്കര്‍ ചെട്ടിയാംപറമ്പ്, കെ.സി. ചിതുന്‍ കളരിക്കല്‍തറ എന്നിവരാണ് ചികിത്സ തേടിയത്. അസുഖം കുറയാത്തതിനെ ത്തുടര്‍ന്ന് ഇവരില്‍ രണ്ടുപേര്‍ പടിഞ്ഞാറെനടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
ഇതേപ്പറ്റി ചോദിക്കാനെത്തിയ ഇവരോട് ഹോട്ടല്‍ ഉടമ മോശമായി പെരുമാറി യതായും ഹോട്ടല്‍ ഉടമയ്‌ക്കെതിരെ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇവിടെനിന്ന് കണ്ടെടുത്ത ഭക്ഷണം വിശദമായ പരിശോധനയ്ക്കു തിരുവനന്തപുരത്തെ അനലിസ്റ്റ് ലബോറട്ടറിയിലേക്ക് അയച്ചു.
പരിശോധനാഫലം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സമീപകാലത്ത് ഫാസ്റ്റ് ഫുഡ് കടകള്‍ വൈക്കത്ത് വര്‍ധിക്കുകയാണ്. പലതും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പരാതിയുണ്ട്.