കോഴിക്കോട് ∙ കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിന് സമീപം തുണിക്കടയിൽ തീപിടിത്തം. തീയണയ്ക്കാൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ശ്രമിക്കുകയാണ്.
നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്. തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ വസ്ത്രവ്യാപാരശാലയോട് ചേർന്നുണ്ട്.