Spread the love

കോട്ടയം : അക്ഷരനഗരിക്ക് കലാസ്വാദകരുടെ ആവേശം പകർന്ന് ഫിൽകോസ് (ഫിലിം ആൻഡ് ഓഡിയോ വിഷ്വൽ കൾച്ചറൽ സോസൈറ്റി ) 33ാം വാർഷികാഘോഷം നടത്തി.

പഴയ പോലീസ് മൈതാനത്ത് സാംസ്കാരിക സദസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രി ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

കഥാപ്രസംഗ കലയുടെ ചക്രവർത്തി യശ:ശരീരനായ വി സാംബശിവന്റെ മകൻ ഡോ. വസന്തകുമാർ അനീസ്യ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ഫിൽകോസ് പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഫിൽകോസ് ജനറൽ സെക്രട്ടറി പി കെ ആനന്ദക്കുട്ടൻ, റവ.ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ.വിബി ബിനു, പിറ്റി സാജുലാൽ, ടി ശശികുമാർ, ചിത്രാ കൃഷ്ണൻ കുട്ടി, എം ബി സുകുമാരൻ നായർ, ബൈജു ബസന്ത്, മോനി കാരാപ്പുഴ, കെ ജി അജിത്കുമാർ, തങ്കച്ചൻ വിരുത്തികുളങ്ങര, സിറിൽ സജ്ജു ജോർജ്, സാജൻ അച്ചൻകുഞ്ഞ്, സലി രാമങ്കേരി, അനിൽ കെ ആർ,തുടങ്ങിയവർ പ്രസംഗിച്ചു.

ദർശന മൂസിക് ക്ലബ് കോട്ടയം സുരേഷിന്റെ ഗാനമേളയും നടത്തി.