കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം മൂലമെന്ന് പൊലീസ് കോടതിയിൽ. സംഭവത്തിനു തലേ ദിവസം നോബി ഷൈനിയുടേ ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും കൂട്ട ആത്മഹത്യക്ക് കാരണം ഈ ഫോൺ വിളിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
‘നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ എന്നാണ് നോബി വിളിച്ച് പറഞ്ഞത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
രാത്രി പത്തരയ്ക്കാണ്നോബി ഷൈനിയെ വിളിക്കുന്നത്.
2024 ൽ നോബിക്കെതിരെ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. അതേസമയം കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ട്രെയിന് മുന്നിൽ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)