Spread the love

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയത് അമ്മ തന്നെ. മകളെ പുഴയില്‍ എറിഞ്ഞത് താന്‍ തന്നെയാണെന്ന് അമ്മ കുറ്റസമ്മതം നടത്തി. കേസില്‍ അമ്മയ്ക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. ഇന്ന് പുലര്‍ച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെ ഇന്നലെ മുതലാണ് കാണാതായത്.

അതേസമയം കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്.

ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞിനുനേരെപോലും കൈയോങ്ങിയിരുന്നതായും വിവരങ്ങളുണ്ട്. ഇതാണ് അമ്മയെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. . അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പരസ്പരവിരുദ്ധമായാണ് കുട്ടിയുടെ ആദ്യം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് സമീപം പുഴയില്‍ തിരച്ചില്‍ നടത്തി. കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോടെ അമ്മ ഓട്ടോറിക്ഷയില്‍ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തി. പിന്നീടാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്.