Spread the love

കൊച്ചി: കൊച്ചിയിൽ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത് വന്നു.Shocking Video Exposes Cruel Workplace Treatment

ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തു‌വന്ന വിഡിയോയിൽ ഉള്ളത്. ഇവർ പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ വീടുകളിൽ കയറി വിൽപ്പന്ന നടത്തുന്നവരാണ്. ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണു ക്രൂര പീഡനം.

എറണാകുളം കലൂർ നോർത്ത് ജനതാ റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലാണു തൊഴിൽ പീഡനം നടന്നതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഈ സ്ഥാപനത്തിൽ അല്ല, ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന പെരുമ്പാവൂരിലുള്ള കെൽട്രോ ഗ്രൂപ്പ് എന്ന കമ്പനിയിലാണ് ഇക്കാര്യം നടന്നതെന്നാണു വിവരമെന്നും പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.

വിഷയത്തിൽ ഇടപെട്ട മന്ത്രി വി.ശിവൻകുട്ടി ലേബർ‌ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പെരുമ്പാവൂരാണു സംഭവമെന്നും അവിടേക്കു കാര്യങ്ങൾ അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ലേബർ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.