കോട്ടയം : മാസങ്ങളായി സിനിമാആസ്വാദകരുടെ ചര്‍ച്ചാ വിഷയമായ എംമ്പുരാന്‍ എന്ന ചിത്രം പ്രത്യേകിച്ച് തിരക്കഥപ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശം. പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രത്തിന്റെ ചിത്ര അവലോകനത്തിലാണ്. ചിത്രത്തിന്റെ റിലീസിനുമുമ്പുളള അമിത പ്രചാരണത്തിന് അനുപാതികമായി ചലച്ചിത്രം ഉയര്‍ന്നില്ലെന്നാണ് നിരീക്ഷണം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൻറെ കൂടുതൽ അവലോകനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിൻറെ തിരക്കഥയെക്കുറിച്ചും വിമർശനമുണ്ട്. 90 കളിലെ വാണിജ്യ സിനിമകളിലെ രചയിതാക്കളായ രഞ്ജി പണിക്കര്‍ എഴുതിയ അതേ മാതൃകയിലാണ് മുരളി ഗോപി പലപ്പോഴും എഴുതുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ വ്യക്തികളെക്കുറിച്ചുള്ള നേര്‍ത്ത പരാമര്‍ശങ്ങള്‍ ആലസ്യത്തോടെ വിതറിക്കൊണ്ട്. ഒരു ഘട്ടത്തില്‍ അത് മടുപ്പിക്കുന്നതാണ്. തിരക്കഥയ്ക്ക് ബൗദ്ധിക തല നൽകാൻ മുരളി ഗോപി പതിവായി ബൈബിള്‍ പരാമര്‍ശങ്ങളും തത്ത്വചിന്തയും ഉപയോഗിക്കുന്നു.
വിദേശത്ത് പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു റിപ്പോർട്ട്. കേരളത്തിലെ രാഷ്ട്രീയവുമായി ചേർത്ത് വികസിക്കുന്ന സിനിമ ഉൾക്കൊള്ളാൻ കേരളത്തിനു പുറത്തും വിദേശത്തുമുള്ള പ്രേക്ഷകർക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചത്ര കാണികളെ ആകർഷിക്കാൻ പുറം രാജ്യങ്ങളിൽ ചിത്രത്തിന് കഴിയുന്നില്ല.
ഗുജറാത്ത് കലാപ സമാനസംഭവങ്ങളോട് സദൃശ്യം ആരോപിക്കുന്ന ചിത്രംബിജെപി സർക്കാരിന്റെ സെൻസർ ബോർഡിന്റെ അംഗീകാരം നേടിയതിലും സംഘപരിവാർ അനുകൂലികൾക്കിടയിൽ വിമർശനമുണ്ട്. മോഹൻലാലിനെ വിമർശിക്കാൻ ബിജെപിക്ക് താല്പര്യമില്ലാത്തതുകൊണ്ട് മാത്രമാണ് പരസ്യമായി അവർ രംഗത്ത് വരാത്തത്.മറ്റു സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ ചിത്രം മാറിയേനെ എന്ന സൂചന നേതാക്കൾ വരികൾക്കിടയിൽ നൽകുന്നുമുണ്ട്. സെൻസർ ബോർഡിൽ ഉള്ളവർ കുറച്ചു കൂടി ജാഗ്രത കാണിക്കണമായിരുന്നു എന്ന് അഭിപ്രായവും ബിജെപി അനുകൂലികൾക്കിടയിൽ ഉണ്ട്. സംഘപരിവാർ വിരുദ്ധ അജണ്ടയുടെ ഭാഗമാണ് എന്ന വിമർശനവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ താല്പര്യമില്ലാത്ത സംസ്ഥാന അധ്യക്ഷൻ ആയതിനാൽ തൽക്കാലം സിനിമ കൂടുതൽ വിവാദത്തിൽ ആവില്ല.