അഹമ്മദാബാദ്: രാജ്യത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടം 260ൽ അധികം ആളുകളുടെ ജീവനാണ് കവന്നത്. ഇപ്പോഴിതാ അപകട സ്ഥലത്തു നിന്ന് സോഷ്യല്‍ മീഡിയ താരവും നടന് ബാലയുടെ മുന്‍ പങ്കാളിയുമായ എലിസബത്ത് ഉദയന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഡോക്ടറായ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം വീണത്.സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള ദുഖത്തിലാണ് എലിസബത്ത് ഉദയൻ.
”ഞാന്‍ സുരക്ഷിതയാണ്. പക്ഷെ ഞങ്ങളുടെ നിരവധി സഹപ്രവര്‍ത്തകരും എംബിബിഎസ് വിദ്യാര്‍ത്ഥികളും മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥിക്കുക” എന്നാണ് എലിസബത്ത് കുറിച്ചത്.
അതേസമയം എലിസബത്തിനുള്ള മുന്‍ പങ്കാളി ബാലയുടെ (Bala) വാക്കുകളും ശ്രദ്ധ നേടുകയാണ്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബാല അപകടത്തെക്കുറിച്ച് പ്രതികരിച്ചത്.
”അഹമ്മദാബാദിലുണ്ടായ വലിയ നഷ്ടത്തില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം നമ്മളോടൂ കൂടിയുണ്ടാകട്ടെ. നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍-ബാല കോകില” എന്നാണ് ബാല കുറിച്ചിരിക്കുന്നത്. ബാലയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേര് എത്തുകയും ചെയ്തിട്ടുണ്ട്.
ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയൻ.