Spread the love

കൊച്ചി: ലഹരി ഇടപാട് കേസില്‍ ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഇടപാടുകാർക്കിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 2023 ഒക്ടോബറിലാണ് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് തന്നെ കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

കൂടാതെ തലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെ രാത്രി സമയം ഇരുചക്ര വാഹനങ്ങളില്‍ പുറത്തിറങ്ങുന്ന തുമ്പിപ്പെണ്ണ് ആവശ്യക്കാരുടെ പക്കല്‍ നിന്ന് നേരിട്ട് പണം വാങ്ങുകയും. ശേഷം ഇവരുടെ സംഘത്തിലെ ലഹരി വിതരണക്കാര്‍ മുഖേന ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചും ബാൽകിയിരുന്നു . തുമ്പിപ്പെണ്ണ് ലഹരി മരുന്ന് നേരിട്ട് നല്‍കാത്തതിനാല്‍ പിടിക്കപ്പെടുന്നത് എപ്പോഴും വിതരണക്കാരായിരിക്കും.