കോട്ടയം: പാലാ മീനച്ചില്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി മഞ്ജിത്തിനെ ( 49)വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ പനമറ്റത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.