ന്യൂഡൽഹി: ആര്‍ജെഡി നേതാവ് പിജി ദീപക് കൊലപാതക കേസിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം. ബിജെപി, ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
2015 മാർച്ച് 24 ന് ആണ് ദീപക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.