Spread the love

കോട്ടയം: കേരള ഗവര്‍ണറുടെ പരിസ്ഥിതിദിന പരിപാടിയില്‍ വിവാദമാകുകയും സിപിഐ പരസ്യപ്രതികരണം നടത്തുകയും ചെയ്ത ഭാരതാംബയുടെ ചിത്രവുമായി സിപിഐയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ജില്ലാ മണ്ഡല സമ്മേളന പോസ്റ്റര്‍. പോസ്റ്റര്‍ ഇറങ്ങി വൈകാതെ പിന്‍വലിച്ചു.

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഇടം പിടിച്ചത്. സംഭവം വിവാദമാകുമെന്നു സൂചന ലഭിച്ചതോടെ ജില്ലാ നേതൃത്വം പോസ്റ്റര്‍ പിന്‍വലിച്ചു.13,14,15 തീയതികളില്‍ കോട്ടയം നഗരത്തിനു സമീപം പാക്കിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങള്‍ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണു രാജ്ഭവനില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്‌കരിച്ചത്. പിന്നീട് പുറത്ത് പരിപാടി നടത്തുകയും സംഭവത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.