Spread the love

ആലപ്പുഴ : 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ സിയാ(40),ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ചുമോൾ(39) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപം ഇവർ കുടുങ്ങിയത്. സിയ കുറച്ചു കാലമായി ലഹരിവസ്തുക്കളുടെ ഇടപാടിലുണ്ട്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്.