Spread the love

കോട്ടയം : കേരളത്തിൽ ആദ്യമായി ഒരു സമ്പൂർണ്ണ കൊക്കൊ അധിഷ്‌ഠിത ഫാർമർ പ്രൊഡ്യൂസർ കമ്പനി മണിമലയിൽ ഉദ്ഘാടനം ചെയ്യുന്നു.

ഈ കമ്പനിയെ സി.പി.സി.ആർ.ഐ (കേന്ദ്ര തോട്ടുവിള ഗവേഷണ കേന്ദ്രം കായംകുളം) ആണ് സ്പോൺസർ ചെയ്യുന്നത്. ഈ കമ്പനിക്കാവശ്യമായ ഫണ്ട് നൽകുന്നത് നബാർഡ്.

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കൊക്കോ കൃഷി വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുക. കേരളത്തിനകത്തും വെളിയിലും സ്‌ഥലം വാടകയ്ക്ക് എടുത്ത് കൃഷി ചെയ്യുക എന്നിവയാണ് പ്രധാനലക്ഷ്യം.

സി.പി.സി.ആർ.ഐ, ഡി.സി.സി.ഡി മുതലായ സ്‌ഥലങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായങ്ങൾ തേടുകയും അവരുടെ പദ്ധതികൾ കർഷകർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.

ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, സംഭരണം, സംസ്‌കരണം, ഗുണനിലവാരമുള്ള കൊക്കോ ബീൻസ് ഉത്പാദിപ്പിക്കുക, വിവിധങ്ങളായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാൻ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക, കർഷകർക്ക് ഓഹരി കൊടുത്ത് ഈ സംരംഭത്തിൽ പങ്കാളികൾ ആക്കുക എന്നിവയെല്ലാം ലക്ഷ്യങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9447184735, 8156932646